മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ മഴക്കാലശുചീകരണ പ്രവർത്തനങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. മുരളിയും ഉദ്ഘാടനം ചെയ്തു. നിലയ്ക്കാമുക്ക് മാർക്കറ്റിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്. ഫിറോസ് ലാൽ, ഗ്രാമപഞ്ചായത്ത് മെമ്പർ വി. അരുൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. താജുന്നിസ,​ അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോസഫിൻമാർട്ടിൻ, സ്റ്റീഫൻ ലൂവീസ്, ഫ്ലോറൻസ് ജോൺസൻ, സോഫിയ ജ്‌ഞാനദാസ്, ജയശ്രീരാമൻ,​ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജുവും ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ വലിയകട മാർക്കറ്റിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ പി.മണികണ്ഠൻ, ബ്ലോക്ക് മെമ്പർ കെ.മോഹനൻ, ബിജു, ബി.ഡി.ഒ എൽ.ലെനിൻ, ജോയിന്റ് ബി.ഡി.ഒ എസ്.ആർ.രാജീവ്, ആർ.കെ.ബാബു, ആർ.ഗോപകുമാർ എന്നിവർ പങ്കെടുത്തു.