milma

തിരുവനന്തപുരം: തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ ഭരണം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് കൈമാറി.കൺവീനറായി എൻ.ഭാസുരാംഗനെ തിരഞ്ഞെടുത്തു.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്നതാണ് മേഖലാ യൂണിയൻ. തിരുവനന്തപുരം മാറനല്ലൂർ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് എൻ.ഭാസുരാംഗൻ,കൊല്ലം കൊട്ടറ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് കെ.ആർ.മോഹനൻപിള്ള,ചെമ്പഴന്തി ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് വി.എസ്.പദ്മകുമാർ എന്നിവരുൾപ്പെട്ടതാണ് പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി.