vellapally

നാഗർകോവിൽ: തമിഴ്നാട്ടിൽ കൊവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന ഈഴവ, തിയ്യ സമുദായാംഗങ്ങളുടെ ക്ഷേമത്തിനുള്ള ഗുരുകാരുണ്യ പദ്ധതി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. പദ്ധതിയിലേക്ക് 2 ലക്ഷം രൂപ അദ്ദേഹം സംഭാവന നൽകി.

വനിതകൾക്കുള്ള ജെ.എൽ.ജി പദ്ധതിയും വിദ്യാർത്ഥികൾക്കുള്ള സൗജന്യ വിദ്യാഭ്യാസ പദ്ധതിയും വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. തമിഴ്നാട് മുൻ മന്ത്രി വേലുമണി, മുൻ സ്പീക്കർ പൊള്ളാച്ചി ജയരാമൻ, പോണ്ടിച്ചേരി കളക്ടർ ഉദയകുമാർ, പ്രസിഡന്റ് ചെന്താമര, കന്യാകുമാരി വർക്കിംഗ് ചെയർമാൻ ഹിന്ദുസ്ഥാൻ മണികണ്ഠൻ, ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.