ബാലരാമപുരം: ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റായിരുന്ന ജോൺ തോമസ് ഐത്തിയൂരിനെ അനുസ്മരിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് സ്മൃതിമണ്ഡപത്തിൽ പ്രവർത്തകരോടൊപ്പം പുഷ്പാർച്ചന നടത്തി. ബ്ലോക്ക് മെമ്പർ ലതകുമാരി, വാർഡ് മെമ്പർ സുനിത, മണ്ഡലം സെക്രട്ടറി എം.എസ്. ഷിബുകുമാർ, ബി.ജെ.പി നോർത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പുന്നക്കാട് ബിജു, സൗത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രെജു ഐത്തിയൂർ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് പാറക്കുഴി അജി, ഭാര്യ ഉഷ, മക്കൾ എന്നിവർ സംബന്ധിച്ചു.