വർക്കല: നിയോജകമണ്ഡലത്തിലെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിയെന്നും പുതിയ അദ്ധ്യയന വർഷത്തിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് വിജയങ്ങൾ നേരുന്നു എന്നും അഡ്വ. വി.ജോയി എം.എൽ.എ ആശംസിച്ചു. വർക്കലയിലെ പ്രവേശനോത്സവം വെർച്വലായി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയതായി പ്രവേശനം നേടിയ കുരുന്നു വിദ്യാർത്ഥികൾക്കും സ്കൂളുകളിലെ അദ്ധ്യാപകർക്കും മറ്റു റഗുലർ വിദ്യാർത്ഥികൾക്കുമെല്ലാം ശോഭനമായ പുതിയ സ്കൂൾ വർഷം അദ്ദേഹം ആശംസിച്ചു. വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജിയും വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ചു.