ബാലരാമപുരം: കൊവിഡ് പ്രതിരോധ മുന്നണി പോരാളികളുടെ ഭാഗമായി ബാലരാമപുരം പൊലീസിന്, സി.പി.ഐ വടക്കെവിള ബ്രാഞ്ചിന്റെ "ഞങ്ങളുണ്ട് കൂടെ "ക്യാംമ്പയ്നിന്റെ ഭാഗമായി ഫേസ് ഷീൾഡും, മാസ്ക്കും, സാനിറ്റൈസറും നൽകി. സർക്കിൾ ഇൻസ്‌പെക്ടർ മനോജ് കുമാറിന് സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ കമ്മിറ്റി ചെയർമാനുമായ വിളപ്പിൽ രാധാകൃഷ്ണൻ ഇവ കൈമാറി. ഡി.സി അംഗം എം.എച്ച് സലിം, ബാലരാമപുരം എൽ.സി സെക്രട്ടറി ബി. മോഹനൻ നായർ, എൽ.സി അംഗം സതീഷ് ബാബു. കെ, സി.പി.ഐ വടക്കെവിള ബ്രാഞ്ച് അസി: സെക്രട്ടറി ബിജുകുമാർ, മാഹീൻ,എ.ഐ.വൈ.എഫ് നേതാക്കളായ ശിവപ്രസാദ്, ഷൈജു എന്നിവർ പങ്കെടുത്തു.
ക്യാപ്ഷൻ: ബാലരാമപുരം പൊലീസിന്, സി.പി.ഐ വടക്കെവിള ബ്രാഞ്ച് ഫേസ് ഷീൾഡും, മാസ്ക്കും, സാനിടൈസറും സർക്കിൾ ഇൻസ്‌പെക്ടർ മനോജ് കുമാറിന് സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ കമ്മിറ്റി ചെയർമാനുമായ വിളപ്പിൽ രാധാകൃഷ്ണൻ കൈമാറുന്നു.