ബാലരാമപുരം:പ്രവേശനോത്സവത്തിന്റെ ഭാഗമായിസംഘടിപ്പിച്ച വീടു തല പഠനോത്സവം വേറിട്ട അനുഭവമായി.രാവിലെ യൂണിഫോമിട്ട് കുട്ടികൾ വീടുകൾ ക്ലാസ്റൂമാക്കി.സ്വന്തം പഠനമേശയിലെ ലാപ് ടോപ്പിലും മൊബൈലിലും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത പ്രവേശനോത്സവത്തിൽ പങ്കാളിയായി.തുടർന്ന് സ്കൂളിലെ ഓൺലൈൻ പ്രവേശനോത്സവത്തിൽ പങ്കെടുത്ത് മികവുകൾ പങ്കിട്ടു. അദ്ധ്യാപകരും പൊതു പ്രവർത്തരും ആശംസ നേർന്നു. ഉച്ചകഴിഞ്ഞായിരുന്നു പലേടത്തും വീടു തല പഠനോത്സവം നടന്നത്.പഠനമുറികൾ വർണ്ണക്കടലാസുകളും ബലൂണുകളും കൊണ്ടലങ്കരിച്ചു.ബന്ധുക്കൾക്കും അയൽ വീട്ടുകാർക്കും മധുരം വിളമ്പി. തുടർന്ന് കുടുംബാംഗങ്ങളോടൊപ്പം ഫസ്റ്റ് ബെല്ലിലെ ആദ്യ ക്ലാസുകളും കണ്ടു.
caption വീടുകൾ അലങ്കരിച്ച് ഓൺലൈൻ ക്ലാസുകൾ കാണുന്ന കുട്ടികൾ.ബാലരാമപുരത്ത് നിന്നൊരു ദൃശ്യം