pr-are

കിളിമാനൂർ: മടവൂർ എൻ.എസ്.എസ് ഹയർസെക്കണഡറി സ്കൂളിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രവേശനോത്സവ പരിപാടികൾ അഡ്വ. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനന്ത കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ജീവനക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് വാങ്ങി നൽകിയ കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണോദ്ഘാടനം മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു കുമാർ നിർവഹിച്ചു. സ്കൂൾ ജീവനക്കാർ മടവൂർ ഗ്രാമ പഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കൊവിഡ് രോഗികളുടെ കുടുംബത്തിലേക്ക് വാങ്ങി നൽകുന്ന ഭക്ഷ്യ കിറ്റുകളുടെ വിതരണം എം. പി നിർവഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് സി. രവീന്ദ്രൻ ഉണ്ണിത്താൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഫ്സൽ. എസ്.ആർ, പഞ്ചായത്ത് അംഗം ചന്ദ്രലേഖ, മടവൂർ ഹെൽത്ത് ഇൻസ്പെക്ടർ രാജു, സ്കൂൾ മാനേജർ എസ്. അജൈന്ദ്രകുമാർ, ഹെഡ്മിസ്ട്രസ് ഒ.ബി കവിത, പ്രിൻസിപ്പാൾ ഇൻ ചാർജ് ജി. അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു. സ്കൂൾതല ഓൺലൈൻ ആഘോഷത്തിൽ വി. ജോയ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് വികസന സമിതി ചെയർപേഴ്സൺ സുലജ, ഡയറ്റ് പ്രിൻസിപ്പാൾ ഷീജ കുമാരി, ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ വി.ആർ. സാബു, വിക്ടേഴ്സ് ക്ലാസ് ഫ്രെയിം സായി ശ്വേത, മജീഷ്യൻ കടയ്ക്കൽ ഷാജു എന്നിവർ പങ്കെടുത്തു.