തിരുവനന്തപുരം: പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ മൂല്യനിർണയം സംസ്ഥാനത്തെ 72 കേന്ദ്രങ്ങളിൽ ആരംഭിച്ചു. മലപ്പുറത്ത് ഇന്ന് മുതലാണ് ക്യാമ്പുകൾ ആരംഭിക്കുക. കഴിഞ്ഞ ദിവസം വരെ ട്രിപ്പിൾ ലോക്ക്ഡൗൺ ആയിരുന്നതിനാലാണ് ഇവിടെ ഒരു ദിവസം വൈകിയത്.
ആദ്യദിവസം ക്യാമ്പുകളിൽ 80 ശതമാനം ഹാജരുണ്ടായിരുന്നതായി പരീക്ഷാസെക്രട്ടറി ഡോ.എസ്.എസ്. വിവേകാനന്ദൻ പറഞ്ഞു. 26,447 അദ്ധ്യാപകരെയാണ് മൂല്യനിർണയത്തിനായി നിയമിച്ചത്. ജൂൺ 19 വരെയാണ് മൂല്യനിർണയം. എട്ട് ക്യാമ്പുകളിലായി നടക്കുന്ന വി.എച്ച്.എസ്.ഇ മൂല്യനിർണയത്തിനായി 3031 അദ്ധ്യാപകരാണുള്ളത്.