തൊളിക്കുഴി : തൊളിക്കുഴി എസ്.വി.എൽ.പി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം ഓൺലൈൻ പ്ലാറ്റ്ഫോമിൽ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. പ്രവേശനോത്സവ ഉദ്ഘാടനം മൃഗസംരക്ഷണ, ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അടൂർ പ്രകാശ് എം.പി, അഡ്വ. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഒ.എസ്. അംബിക എം.എൽ.എ, എം. മുകേഷ് എം.എൽ.എ, മുൻ എം.എൽ.എ അഡ്വ. ബി. സത്യൻ ജില്ലാ പഞ്ചായത്ത് മെമ്പർ ജി. കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ വാർഡ് മെമ്പർ ഷീജ സുബൈർ, എ.ഇ.ഒ വി. രാജു, ഡയറ്റ് പ്രിൻസിപ്പൽ ഡോ : ഷീജ കുമാരി, ബി.പി.ഒ വി.ആർ. സാബു പി.ടി.എ പ്രസിഡന്റ് എം. തമീമുദ്ദീൻ, മാനേജർ ഡോക്ടർ: എ. ഫസിലുദ്ദീൻ, ഹെഡ്മാസ്റ്റർ വി.ആർ. രാജേഷ് റാം, സിനിമ സംവിധായകൻ പ്രജേഷ് സെൻ, കവിയും ഗാനരചയിതാവുമായ കുന്നത്തൂർ ജെ. പ്രകാശ്, അടയമൺ പി .എച്ച്.സി ഡോക്ടർ ഷീജ, ഓൺലൈൻ ക്ലാസ് നയിക്കുന്ന അദ്ധ്യാപകൻ നൗഫൽ, പി.ടി.എ അംഗങ്ങൾ, മാനേജ്മെന്റ് പ്രതിനിധികൾ, അദ്ധ്യാപകർ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ആശംസകൾ അർപ്പിച്ചു.