മലയിൻകീഴ് : നേമം ബ്ലോക്ക്‌ പഞ്ചായത്തിന്റെ സി.എഫ്.എൽ.ടി.സിയ്ക്ക് കാട്ടാക്കട ഏര്യാ എൻ.ജി.ഒ യൂണിയൻ കട്ടിലുകൾ നൽകി. യൂണിയൻ ഭാരവാഹികളിൽ നിന്ന് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ കട്ടിലുകൾ ഏറ്റുവാങ്ങി. ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ്. ചന്ദ്രൻനായർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശാന്താപ്രഭാകരൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വസന്തകുമാരി, സെക്രട്ടറി അജികുമാർ,എൻ.ജി.ഒ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സെയ്ദ് സബർമതി, ഏര്യാ സെക്രട്ടറി കെ.ബി. ചന്ദ്രബോസ്, പ്രസിഡന്റ്‌ ആർ.വി. രമ്യ, ജില്ലാകമ്മിറ്റി അംഗം എസ്.എസ്. സിജു, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.