തിരുവനന്തപുരം: തനിക്ക് ലഭിച്ചത് ചെറിയ വകുപ്പല്ലെന്നും അങ്ങനെ പറഞ്ഞ് കളിയാക്കരുതെന്നും മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്‌ക്കിടെ കോൺഗ്രസിലെ കെ. ബാബുവിന്റെ ആക്ഷേപത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിലെ മുതിർന്ന അംഗമായ കെ. രാധാകൃഷ്ണന് വെടിവഴിപാട് വകുപ്പാണ് നൽകിയതെന്നായിരുന്നു ബാബുവിന്റെ പരിഹാസം. പട്ടികജാതി - പട്ടികവർഗ ക്ഷേമ വകുപ്പ് സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനസമൂഹത്തിന് വേണ്ടിയുള്ളതാണ്. അവരെ ഉയർത്തിയെടുക്കുകയെന്നത് വലിയ കാര്യമാണെന്നും രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.