വെള്ളറട: കീഴാറൂർ ഗവ: എച്ച്. എസ്. എസിൽ ഓൺ ലൈനിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു , പി.ടി.എ പ്രസിഡന്റ് വി. ശ്രീകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഡോ: ജയ പ്രസാദ്, ബ്ളോക്ക് പ്രസിഡന്റ് ലാൽ കൃഷ്ണ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ഗിരിജ കുമാരി, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. ബിനു, ബ്ളോക്ക് മെമ്പർ ഐ.ആർ. ശ്രീജ, വാർഡ് മെമ്പർ എസ്. രാജശേഖരൻ നായർ, എസ്.എം.സി ചെയർമാൻ ഐ. ഗിൽബർട്ട്, പ്രിൻസിപ്പൽ ഒ. ലീല തുടങ്ങിയവർ സംസാരിച്ചു.