തിരുവനന്തപുരം: ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ലോക ക്ഷീരദിനം ആചരിച്ചു. ക്ഷേമനിധി ആസ്ഥാന ഓഫീസിൽ പതാക ഉയർത്തിയും വിവിധ പാലുത്പന്നങ്ങൾ വിതരണം ചെയ്തുമാണ് ക്ഷീരദിനം ആചരിച്ചത്. ജീവനക്കാർ ചേർന്ന് ക്ഷീരദിന പ്രതിജ്ഞയും ചൊല്ലി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.