വെള്ളറട: കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലൊരുങ്ങിയ പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ കലാസൃഷ്ടികൾ പ്രവേശനോത്സവനാളിൽ വർണാഭമായി അണിനിരത്തി ഒരുക്കിയ വെർച്വൽ എക്സിബിഷൻ ഏറെ ശ്രദ്ദേയമായി. കൊവിഡ് കാരണം കഴിഞ്ഞ വർഷവും ക്ലാസുകൾ ഓൺലൈനിലായതിനാൽ കുട്ടികൾ പഠനത്തിന്റെ ഭാഗമായി തയ്യാറാക്കിയ വസ്തുക്കൾ ശേഖരിച്ചാണ് വെർച്വൽ എക്സിബിഷൻ ഒരുക്കിയത്. ആനാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളാണ് പ്രവേശനോത്സവ നാളിൽ എക്സിബിഷൻ നടത്തിയത്. പ്രദർശനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അമ്പിളി, ബ്ലോക്ക് പഞ്ചായത്തംഗം ഒ. വസന്തകുമാരി, ഗ്രാമപഞ്ചായത്തംഗം എസ്. സിന്ധു, എസ്.എം.സി ചെയർമാൻ അനിൽകുമാർ, പ്രിൻസിപ്പൽ സി.ഒ. രാജി, ഹെഡ്മിസ്ട്രസ് ഷഹ്ബാനത്ത്, സ്റ്റാഫ് സെക്രട്ടറി സൗദീഷ് തമ്പി, എച്ച്.എസ്. അരുൺ തുടങ്ങിയവർ സംസാരിച്ചു. കൂടാതെ ഓൺലൈനിൽ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.
ഫോട്ടോ: ആനാവൂർ സ്കൂളിൽ ഒരുക്കിയ വെർച്വൽ എക്സിബിഷനിൽ നിന്ന്