തിരുവനന്തപുരം: മെഡിക്കൽ, എൻജിനിയറിംഗ്, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനത്തിന് www.cee.kerala.gov.inൽ ജൂൺ 21 വൈകിട്ട് 5വരെ അപേക്ഷിക്കാം. മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം ലഭിക്കുന്നതിന് നീറ്റ് യു.ജി പരീക്ഷയിൽ യോഗ്യത നേടണം. എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിൽ എൻട്രൻസ് കമ്മിഷണർ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ജനനത്തീയതി, നേറ്റിവിറ്റി ഒഴികെയുള്ള അനുബന്ധ രേഖകൾ 30നകം ഓൺലൈനായി സമർപ്പിക്കണം.എത്ര കോഴ്സിനായാലും ഒരു അപേക്ഷ മതി. എൻജിനിയറിംഗ് പ്രവേശന പരീക്ഷ ജൂലായ് 24ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും ഡൽഹി, മുംബയ്, ദുബായ് എന്നിവിടങ്ങളിലും നടത്തും. രാവിലെ പത്തു മുതൽ 12.30വരെ ഫിസിക്സ്, കെമിസ്ട്രി ഒന്നാം പേപ്പറും 2.30 മുതൽ 5വരെ മാത്തമാറ്രിക്സ് രണ്ടാം പേപ്പറുമാണ്. ബിഫാം പ്രവേശനത്തിന് ഈ പരീക്ഷയുടെ ഒന്നാം പേപ്പർ എഴുതണം. ആർക്കിടെക്ചർ പ്രവേശനം നേടുന്നവർ ആഗസ്റ്റ് 15നകം നാറ്റാ യോഗ്യത നേടണം. വിശദ വിജ്ഞാപനം www.cee.kerala.gov.in ൽ. ഹെൽപ്പ് ലൈൻ- 0471- 2525300, 155300, 0471-2335523