മലയിൻകീഴ് :ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് നേമം ബ്ലോക്ക് പഞ്ചായത്തും നേമം ക്ഷീരവികസന വകുപ്പും സംയുക്തമായി ക്ഷീരദിനം പതാക ഉയർത്തിയും ക്ഷീര പ്രതിജ്ഞയെടുത്തും ആഘോഷിച്ചു.ബ്ലോക്ക് അങ്കണത്തിൽ പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ പതാക ഉയർത്തി.ഹോൾട്ടികൾചറിന്റെ ആഭിമുഖ്യത്തിൽ കപ്പ ചലഞ്ചും ക്ഷീര കർഷകർക്ക് കൊവിഡ് പ്രതിരോധമരുന്നും നൽകി.നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തപ്രഭാകരൻ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.സജീനകുമാർ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരി,സെക്രട്ടറി അജികുമാർ,ക്ഷീര വികസന ഓഫീസർ പി.കെ.ലേഖ,നേമം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.