കല്ലമ്പലം: മണമ്പൂർ പഞ്ചായത്ത് കമ്മിറ്റി ബി.ജെ.പി അംഗങ്ങൾ ബഹിഷ്കരിച്ചു. കോർ കമ്മിറ്റിയിൽ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പഞ്ചായത്തിൽ നടക്കുന്ന അഴിമതിയെക്കുറിച്ച് സംസാരിച്ചപ്പോൾ സി.പി.എം വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞദിവസം നടന്ന കമ്മിറ്റി ബഹിഷ്കരിച്ചത്. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് മണമ്പൂർ ദിലിപ്, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ്, ജനറൽ സെക്രട്ടറി ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബഹിഷ്കരണം.