നെയ്യാറ്റിൻകര: ഗവ. ടി.ടി.ഐയിലെ 2021-22 അദ്ധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ഇന്നലെ രാവിലെ 9ന് പി.ടി.എ പ്രസിഡന്റ് വിരാലിദാസിന്റെ അദ്ധ്യക്ഷതയിൽ വാർഡ് കൗൺസിലർ അഡ്വ. എസ്.പി. സജിൻലാൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് പഠന - മധുരക്കിറ്റും പച്ചക്കറി കിറ്റും സ്കൂളിലെ മുഴുവൻ വിദ്ധ്യാർത്ഥികൾക്കും എത്തിച്ചു. പ്രിൻസിപ്പൽ ജി. ക്രിസ്റ്റഫർ സ്വാഗതം ആശംസിച്ചു. ബി.പി.സി എം. അയ്യപ്പൻ, കോ ഒാർഡിനേറ്റർ ഷീജ പി.വി, മുൻ വാർഡ് കൗൺസിലർ ഗീത, പി.ടി.എ മെമ്പർ രതീഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ഷിബു എസ്, മുൻ അദ്ധ്യാപകൻ രാധാകൃഷ്ണപിള്ള തുടങ്ങിയവർ ആശംസകൾ നേർന്നു.