മേൽകടയ്‌ക്കാവൂർ: പ്രവേശനോത്സവത്തിന്റെ ഭാഗമായി എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ യൂണിറ്റുകൾ മേൽകടയ്‌ക്കാവൂർ ഗവ. എൽ.പി.എസിലെ വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്‌തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങ് എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ഉദ്ഘാടനം ചെയ്‌തു. ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ആഷിക് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിഷ്ണുവും ഡി.വൈ.എഫ്.ഐ ചിറയിൻകീഴ് മേഖല സെക്രട്ടറി റിജുവും ചേർന്ന് പഠനക്കിറ്റ് ഹെഡ്മിസ്ട്രസ് ഇൻചാർജ്ജ് ഷൈലയ്ക്ക് കൈമാറി.
വാർഡ് മെമ്പർ മിനി ദാസ്, സി.പി.എം മേൽകടയ്ക്കാവൂർ ബ്രാഞ്ച് സെക്രട്ടറി ആർ. സുരേഷ്, എസ്.എഫ്.ഐ ചിറയിൻകീഴ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ബേഷ്‌മ ജെയിൻ, പി.ടി.എ പ്രസിഡന്റ് നിഷ, ബി.ആർ.സി കോ ഓർഡിനേറ്റർ അജിത, സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗം അനൂപ്, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ അംഗങ്ങളായ കൈലാസ്, നിബിൻ, അമൽ, സച്ചു, അതുൽ, ഐശ്വര്യ, അമൃത ദാസ് എന്നിവർ പങ്കെടുത്തു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി കാവ്യാചന്ദ്രൻ സ്വാഗതവും എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് മൃതുൽ നന്ദിയും പറഞ്ഞു.