തിരുവനന്തപുരം: കൊവിഡ് രോഗബാധയുണ്ടായി ചെറിയ രോഗലക്ഷണങ്ങളോടെ റൂം ഐസൊലേഷനിൽ കഴിയുന്ന 18നും 60നും ഇടയിൽ പ്രായമുള്ള രോഗികൾക്ക് സി.സി.ആർ.എ.എസ് നൽകുന്ന 'ആയുഷ് 64' ഔഷധം വിതരണം ആരംഭിച്ചു. ആയുർവേദ കോളേജ് ആശുപത്രിയിൽ സൗജന്യമായാണ് ഔഷധം വിതരണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ കുമാർ അറിയിച്ചു. രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് വിതരണം. ഔഷധം വാങ്ങാൻ വരുന്ന രോഗിയുടെ പ്രതിനിധികൾ രോഗിയുടെ തിരിച്ചറിയൽ രേഖകൾ നിർബന്ധമായും കൊണ്ടു വരണമെന്ന് സൂപ്രണ്ട് പറഞ്ഞു. സംശയ നിവാരണത്തിന് ഫോൺ: 9846009359, 8301938261.