തിരുവനന്തപുരം: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.പി.എസ്.ടി.എ) കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പേട്ട ഗവൺമെന്റ് എൽ.പി സ്‌കൂളിൽ പഠനോപകരണങ്ങളും നിർദ്ധനവിദ്യാർത്ഥികൾക്ക് ധനസഹായവും വിതരണം ചെയ്‌തു. പേട്ട വാർഡ് മുൻ കൗൺസിലർ ഡി. അനിൽകുമാർ മുഖ്യാതിഥിയായിരുന്നു. കെ.പി.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബിജുതോമസ്, സംസ്ഥാന കമ്മിറ്റി അംഗം ബിജു ജോബോയ്, ഉപജില്ലാ പ്രസിഡന്റ് ബിനു ആന്റണി, ജില്ലാ കൗൺസിലർ കുമാരി ജയ, പ്രിയാജോൺ, സ്കൂൾ ഹെഡ്മിസ്ട്രസ് അമ്പിളികല, ടീച്ചർ ബിന്ദു എന്നിവർ പങ്കെടുത്തു.