covid

19,760 രോഗികൾ, 194 മരണങ്ങൾ

തിരുവനന്തപുരം : കൊവിഡ് രണ്ടാംതരംഗം സംസ്ഥാനത്ത് രോഗവ്യാപനം അതിരൂക്ഷമാക്കിയതിന്റെ ഫലമായി ജീവൻ നഷ്ടമായവരുടെ എണ്ണം 9000 കടന്നു. രണ്ടാഴ്‌ചയായി മരണസംഖ്യ നൂറിനു മുകളിലാണ്.ഇന്നലെ 194 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 9009 ആയി. ഇന്നലെ 19,760 പേരാണ് രോഗബാധിതരായത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,594 സാമ്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ശതനമാനത്തിലെത്തിയത് ആശ്വാസകരമാണ്.