തിരുവനന്തപുരം: 'പകർച്ച വ്യാധികൾക്കെതിരെ പ്രതിരോധം' എന്ന മുദ്രാവാക്യമുയർത്തി ജില്ലയിലെ മുഴുവൻ ചുമട്ടുതൊഴിലാളികളും മഴക്കാല പൂർവ ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കാൻ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ( സി.ഐ.ടി.യു )​ തീരുമാനിച്ചു. 4, 5 തീയതികളിൽ പണിയെടുക്കുന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാനും മാലിന്യം നിർമാർജ്ജനം ചെയ്യാനുമുള്ള പ്രവർത്തനങ്ങൾ സ്വയം ഏറ്റെടുക്കുന്നതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളിൽ സഹകരിക്കുകയും ചെയ്യണമെന്ന് യൂണിയൻ പ്രസിഡന്റ് സി.ജയൻബാബുവും ജനറൽ സെക്രട്ടറി ആർ.രാമുവും അഭ്യർത്ഥിച്ചു.