ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ വിജിലൻസ് വിഭാഗം മേധാവിയായിരുന്ന എക്സിക്യൂട്ടിവ് ഡയറക്ടർ ഷറഫ് മുഹമ്മദിനെ മദ്ധ്യമേഖലാ എക്സിക്യുട്ടിവ് ഡയറക്ടറായി നിയമിച്ചു. ഓപ്പറേഷൻസ് വിഭാഗം മേധാവിയായിരുന്ന എം.ടി. സുകുമാരനാണ് വിജിലൻസ് വിഭാഗം മേധാവി. ആർ. ചന്ദ്രബാബുവിനെ ഓപ്പറേഷൻസ് വിഭാഗം മേധാവിയാക്കിയും നിയമിച്ചു.

ഉല്ലാസ് ബാബു ടെക്നിക്കൽ വിഭാഗം മേധാവിയാകും. തൃശൂർ ഡി.ടി.ഒ കെ.ടി. സെബിയ്ക്ക് വടക്കൻ മേഖല എക്സിക്യൂട്ടിവ് ഡയറക്ടറുടെ ചുമതല നൽകി. രണ്ട് എക്സിക്യുട്ടിവ് ഡയറക്ടർമാർ വിരമിച്ചതിനെ തുടർന്നാണ് ഈ ക്രമീകരണം.