jitha

തിരുവനന്തപുരം: 27 വർഷത്തെ അദ്ധ്യാപനത്തിനൊടുവിൽ എസ്.എൻ കോളേജ് പ്രിൻസിപ്പലായിരുന്ന ഡോ. ജിത .എസ്.ആർ സർവീസിൽ നിന്ന് വിരമിച്ചു. സേവന കാലയളവിലുടനീളം നിരവധി ചരിത്രപരമായ കടമകൾ നിർവഹിച്ച അവർ പഠിച്ചതും പഠിപ്പിച്ചതുമെല്ലാം ഗുരുദേവ ചൈതന്യം നിറഞ്ഞു നിൽക്കുന്ന ആ കലാലയത്തിൽ തന്നെയായിരുന്നു.

ഒടുവിൽ പ്രധാന അദ്ധ്യാപികയായി അവിടെനിന്ന് പടിയിറങ്ങുമ്പോൾ അവർക്ക് അവകാശപ്പെടാൻ നേട്ടങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. സർവകലാശാലയിലെ അന്താരാഷ്ട്ര പഠന വിഭാഗത്തിൽ ഉൾപ്പെടെ സേവനമനുഷ്ഠിച്ച അവർ നിരവധി ഗവേഷണ പ്രബന്ധങ്ങൾക്ക് മികച്ച ഗൈഡായി പ്രവർത്തിച്ചിട്ടുണ്ട്.

കോട്ടയം റബർ ഗവേഷണകേന്ദ്രം ബയോ ടെക്നോളജി വിഭാഗം റിട്ട. ജോയിന്റ് ഡയറക്ടർ ഡോ. തുളസീധരൻ ഭർത്താവും വിദ്യാർത്ഥിയായ അനന്തജിത്ത് മകനുമാണ്.