home


തിരുവനന്തപുരം: ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകാനുള്ള പ്രധാനമന്ത്രി ആവാസ് യോജന-(ഗ്രാമീണ) പദ്ധതി പ്രകാരമുള്ള കേന്ദ്ര വിഹിതത്തിന് നടപടിയെടുക്കാത്തതിനാൽ സംസ്ഥാനത്തിന് 195.82 കോടിയുടെ നഷ്ടം നേരിട്ടതായി കംപ്‌ട്രോളർ ആൻഡ് ആഡിറ്റ് ജനറലിന്റെ (സി.എ.ജി) റിപ്പോർട്ട്.

2016-17 ൽ 32,559 വീടുകൾക്ക് ആദ്യഗഡുവായി 121.90 കോടി കേന്ദ്രം അനുവദിച്ചു. രണ്ടാംഗഡുവായ 121.90 കോടി നേടിയെടുക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടു. 2017-18ൽ 73.92 കോടിയുടെ കേന്ദ്രവിഹിതവും ലഭിച്ചില്ല. ചെലവിന്റെ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. ഗുണഭോക്താക്കളുടെ പട്ടികയിൽ അനർഹർ കടന്നുകൂടി. ലക്ഷ്യം വച്ചതിന്റെ മൂന്നിലൊന്നേ നടപ്പായുള്ളൂ.

കണ്ടെത്തലുകൾ ഇങ്ങനെ

 പട്ടിക വിഭാഗങ്ങൾക്ക് 6355 ഉം മറ്റുള്ളവർക്ക് 10932 ഉം വീടുകളാണ് സംസ്ഥാനം നൽകിയത്. ഇതിൽ പൂർത്തിയായത് എസ്.സി /എസ്.ടി വിഭാഗത്തിൽ 5796 ഉം, മറ്റുള്ള വിഭാഗത്തിൽ 10305ഉം ചേർത്ത് 16101 വീടുകൾ മാത്രം. 1186 വീടുകൾ പൂർത്തിയായില്ല.

 രണ്ട് വർഷത്തിനകം 25144 കുടുംബങ്ങൾക്ക് വീടു കിട്ടാനുള്ള അവസരം നഷ്ടപ്പെട്ടു.
 ഗുണഭോക്താക്കളെ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കുന്നതിൽ ഗ്രാമപഞ്ചായത്തുകൾക്ക് ഗുരുതര വീഴ്ച സംഭവിച്ചു. മേൽനോട്ട സമിതികൾക്കും വീഴ്ചയുണ്ടായി. ലിസ്റ്റിൽ ഉൾപ്പെടുത്തിയ 75,709 കുടുംബങ്ങളിൽ 45,409 ഉം അനർഹരാണ്.

 1,68,747 പേരുടെ സാദ്ധ്യതാ ലിസ്റ്റിൽ നിന്ന് പഞ്ചായത്തുകളാണ് അനർഹരെ ഒഴിവാക്കി 75,709 പേരുടെ സ്ഥിര ലിസ്റ്റ് സമർപ്പിച്ചത്. ഇതിൽ 30,300 പേർ മാത്രമേ അർഹരായുള്ളൂ .

 14 ബ്ലോക്ക് പഞ്ചായത്തുകളിലെ പരിശോധനയിൽ 11,587 ഗുണഭോക്താക്കളിൽ 2208(19.06ശതമാനം) പേർ മാത്രമാണ് അർഹരെന്ന് കണ്ടെത്തി. രണ്ട് വർഷത്തെ പദ്ധതി നടത്തിപ്പ് പരാജയപ്പെട്ടതോടെ ,2019ൽ കേന്ദ്രം വീടുകൾ അനുവദിച്ചില്ല.

 5712 പേർക്ക് വീട് നിഷേധിച്ചു
ഭൂരഹിതർക്ക് ഭൂമി ഉറപ്പാക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനാണെങ്കിലും ഉത്തരവ്

നൽകാത്തതിനാൽ 5712 ഗുണഭോക്താക്കൾക്ക് വീട് നിഷേധിക്കപ്പെട്ടു. വിവിധ വകുപ്പുകളുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കാമെന്ന മന്ത്രിതലത്തിലെ തീരുമാനവും നടപ്പായില്ല.

 കേ​ന്ദ്ര​പ​ദ്ധ​തി​ക​ളോ​ട് പ്ര​തി​കാ​രാ​ത്മ​ക​ ​സ​മീ​പ​നം​:​ ​വി.​ മു​ര​ളീ​ധ​രൻ

കേ​ന്ദ്ര​പ​ദ്ധ​തി​ക​ളോ​ട് ​തു​ട​ർ​ച്ച​യാ​യി​ ​പ്ര​തി​കാ​രാ​ത്മ​ക​ ​സ​മീ​പ​ന​മാ​ണ് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​സ​ർ​ക്കാ​ർ​ ​കാ​ണി​ച്ച​തെ​ന്ന് ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​ര​ൻ​ ​ആ​രോ​പി​ച്ചു.​ ​പ്ര​ധാ​ൻ​മ​ന്ത്രി​ ​ആ​വാ​സ് ​യോ​ജ​ന​യു​ടെ​ ​ഫ​ണ്ട് ​കേ​ര​ളം​ ​ന​ഷ്ട​പ്പെ​ടു​ത്തി​ ​എ​ന്ന​ ​സി.​എ.​ജി​ ​റി​പ്പോ​ർ​ട്ട് ​ഞെ​ട്ടി​ക്കു​ന്ന​താ​ണ്.​ 2016​-17​ൽ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ല​ക്ഷ്യ​മി​ട്ട​ 42,431​ ​വീ​ടു​ക​ളു​ടെ​ ​സ്ഥാ​ന​ത്ത് ​കേ​ര​ളം​ ​നി​ർ​മ്മി​ച്ച​ത് 17,287​ ​എ​ണ്ണം​ ​മാ​ത്ര​മാ​ണ്.​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ക്കാ​തെ​യും​ ​യോ​ഗ്യ​ര​ല്ലാ​ത്ത​വ​രെ​ ​ഉ​ൾ​പ്പെ​ടു​ത്തി​യും​ ​പ​ദ്ധ​തി​യു​ടെ​ ​യ​ഥാ​ർ​ത്ഥ​ ​ല​ക്ഷ്യം​ ​അ​ട്ടി​മ​റി​ച്ചു.