kk-shailaja

തിരുവനന്തപുരം : ഇന്റഗ്രേറ്റഡ് ഹെൽത്ത് ആൻഡ് വെൽബിയിംഗ് (ഐ.എച്ച്.ഡബ്ല്യു) കൗൺസിലിന്റെ ജനനി അവാർഡിന് മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ അർഹയായി. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ്. വനിതാ ആരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് നടന്ന വെർച്വൽ ചടങ്ങിൽ കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനികുമാർ ചാബേ സമ്മാനിച്ചു. സ്ത്രീകളുടെ ആരോഗ്യ പ്രവർത്തനങ്ങളിൽ സർക്കാരിനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ഐ.എച്ച്.ഡബ്ല്യു.