തിരുവനന്തപുരം: ചേന്തി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ശുചീകരണ വാരാചരണം സമാപിച്ചു. പ്രസിഡന്റ് ചേന്തി അനിൽ നേതൃത്വം നൽകിയ പരിപാടിയിൽ സെക്രട്ടറി എസ്. സനൽകുമാർ, വൈസ് പ്രസിഡന്റുമായ കെ. സുരേന്ദ്രൻ നായർ, പി. ഭുവനചന്ദ്രൻ നായർ, ജോയിന്റ് സെക്രട്ടറിമാരായ ആർട്ടിസ്റ്റ് സുനിൽ കുമാർ, എസ്. ഉത്തമൻ, ലാൽജൂ, ട്രഷറർ സി. യശോധരൻ,​ രവീന്ദ്രനാഥൻ നായർ, അജിത് മോഹൻ സണ്ണി, പ്രൊഫ. ക്രിസ്റ്റഫർ, സന്തോഷ് ചേന്തി, പത്മകുമാർ, സാജൻ തുടങ്ങിയവരും പങ്കെടുത്തു.