entrance

തിരുവനന്തപുരം: മെഡിക്കൽ, എൻജിനിയറിംഗ്, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനത്തിന് ആദ്യദിനമായ ഇന്നലെ വൈകിട്ട് അഞ്ചുവരെ ആറായിരം പേർ രജിസ്ട്രേഷൻ നടത്തിയതായി എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ദുബായിലും ഡൽഹി,​ മുംബയ് എന്നിവിടങ്ങളിലും പരീക്ഷയെഴുതുന്നവർക്ക് കേരളത്തിലും ഒരു പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാം.ആവശ്യമെങ്കിൽ അവിടെ പരീക്ഷയെഴുതാനാവും. ദുബായിൽ പരീക്ഷ നടത്താൻ അനുമതി ലഭിക്കും. എന്നാൽ ഡൽഹി, മുംബയ് എന്നിവിടങ്ങളിൽ എൻട്രൻസ് പരീക്ഷാ നടത്തിപ്പിന് അനുമതി ലഭിച്ചിട്ടില്ല. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ എല്ലാ താലൂക്കുകളിലും പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടുണ്ട്.