തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് അൻപത് കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാനിടയുണ്ട്. ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ മീൻപിടിക്കാൻ പോകരുത്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്.