sumesh-madhu

തിരുവനന്തപുരം: മോളിവുഡ് ഫ്ളിക്സിന്റെ പ്രഥമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. രണ്ടു ടെലിവിഷൻ അവാർഡുകൾ കൗമുദി ടി.വി നേടി. മികച്ച ഓൺലൈൻ ടെലിവിഷൻ അവതാരകനുള്ള പുരസ്‌കാരം കൗമുദി ടി.വിയിലെ റീൽ ടു റിയൽ പരിപാടിയുടെ അവതരണത്തിന് സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ സുമേഷ് മധു നേടി. പോപ്പുലർ ആക്ടർക്കുള്ള പുരസ്കാരത്തിന് കൗമുദി ടിവിയിലെ അളിയൻസ് എന്ന സീരിയലിലെ അഭിനയത്തിലൂടെ നടൻ അനീഷ് രവി അർഹനായി. പുരസ്കാരങ്ങൾ ജൂൺ അവസാനവാരം നൽകും.