cement

തിരുവനന്തപുരം: ഒരു ചാക്ക് സിമന്റിന് 375 രൂപമാത്രമേ ഈടാക്കാവൂ എന്ന് സിമന്റ് വ്യാപാരികളോട് സർക്കാർ നിർദ്ദേശിച്ചു. 360 രൂപ മൊത്ത വ്യാപാരവിലയായും 375രൂപ ചില്ലറ വില്പന നിരക്കായും നിർദ്ദേശിച്ചു. വ്യവസായ മന്ത്രിയുടെ അസാന്നിദ്ധ്യത്തിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കെ.ഇളങ്കോവനാണ് സർക്കാർ നിർദ്ദേശം വ്യാപാരികളുടെ യോഗത്തിൽ വച്ചത്. ഇന്ന് വൈകിട്ട് 6 മണിക്കുള്ളിൽ പുതിയ വില നടപ്പിലാക്കണം.