40 കിടക്കകൾ, കേന്ദ്രീകൃത ഓക്സിജൻ വിതരണ സംവിധാനം

തിരുവനന്തപുരം: കല്ലറ സാമൂഹികാരോഗ്യ കേന്ദ്രം ഇനി എല്ലാ സൗകര്യങ്ങളുമുള്ള കൊവിഡ് ആശുപത്രി.സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച കൊവിഡ് സെക്കൻഡ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 40 കിടക്കകളുള്ള ആശുപത്രിയിൽ കേന്ദ്രീകൃത ഓക്സിജൻ വിതരണ സംവിധാനം ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്.ഒരു ഫിസിഷ്യൻ അടക്കം അഞ്ചോളം ഡോക്ടർമാരുടെയും പത്തു നഴ്സിംഗ് സ്റ്റാഫിന്റെയും സേവനം ഇവിടെയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. 24 മണിക്കൂർ ആംബുലൻസ്,ഇടതടവില്ലാത്ത കുടിവെള്ള സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം,കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ലിസി,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബിൻഷ ബി.ഷറഫ്,കെ.ഷീലാകുമാരി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്.റാസി,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ,ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.