തിരുവനന്തപുരം : മുന്നാക്ക സമുദായങ്ങൾക്ക് സ്വാധീനമുള്ള നിയമസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് വൻ വിജയം നേടിയെന്ന് ദേശീയ മുന്നോക്ക സമുദായ ഐക്യവേദി. തെക്കൻ കേരളത്തിലെ എൽ.ഡി.എഫിന്റെ മഹാവിജയം കേരള രാഷ്ട്രീയത്തിൽ പുത്തൻ രാഷ്ട്രീയ വഴിത്തിരിവ് സൃഷ്ടിച്ചു. ചെയർമാൻ കാഞ്ഞിക്കൽ രാമചന്ദ്രൻ നായർ,വർക്കിംഗ് ചെയർമാൻ ബി.ഡി. മാസ്റ്റർ, ജനറൽ സെക്രട്ടറി അഡ്വ. എസ്.കെ. വിജയശങ്കർ, സെക്രട്ടറിമാരായ ക്യാപ്റ്റൻ ഗോപി നായർ, അഡ്വ. രവീന്ദ്രൻ നായർ തുടങ്ങിയവർ
യോഗത്തിൽ പങ്കെടുത്തു.