തിരുവനന്തപുരം :ക്ഷീര കർഷക കോൺഗ്രസ് ഐ.എൻ.ടി.യു.സി ക്ഷീരദിനം ആചരിച്ചു. ക്ഷീര കർഷകർക്ക് പോഷകാഹാര കിറ്റ് വിതരണം നടത്തി.ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അയിര എസ്.സലിംരാജ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജില്ലാ നേതാക്കളായ ആനത്താനം രാധാകൃഷ്ണൻ,വാഴോട്ടുകോണം മധുകുമാർ,കുലശേഖരം വിക്രമൻ,മൂന്നാംമൂട് വേണു,പാടശേരി ഉണ്ണി,കരുമം മനോഹരൻ,പാലക്കുഴി ശിവരാജൻ എന്നിവർ പ്രസംഗിച്ചു.