തിരുവനന്തപുരം: ലാൻഡ് റവന്യൂ കമ്മിഷണറായി കെ.ബിജു തുടരും. രണ്ടു ദിവസം മുമ്പ് ലാൻഡ് റവന്യൂ കമ്മിഷണറുടെ തസ്തിക തരംതാഴ്ത്തുകയും എ.കൗശിഗനെ കമ്മിഷണറായി നിയമിക്കുകയും ചെയ്ത ഉത്തരവ് സർക്കാർ റദ്ദാക്കി. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ മകനാണ് ബിജു. പുതിയ ഉത്തരവ് പ്രകാരം നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മാനേജ്മെന്റ് വകുപ്പിന്റെയും എൽ.എസ്.ജി.ഡി ( അർബൻ) വകുപ്പിന്റെയും അധിക ചുമതല ഉണ്ടാകും.