കല്ലറ: പാങ്ങോട് ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വേണ്ടി വിജ്ഞാനവും വിനോദവും ഒത്തിണക്കിയ സ്മാർട്ട് ഗ്രോ പദ്ധതിക്ക് തുടക്കമായി. ഓൺലൈൻ-ഓഫ്‌ലൈൻ പരിപാടിയിലൂടെ ഉത്തമപൗരത്വ പരിശീലനമാണ് ലക്ഷ്യമിടുന്നത്. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകരുടേയും വിവിധ മേഖലകളിലുള്ള പ്രഗത്ഭരുടേയും, ഐ.ടി സ്ഥാപനങ്ങളുടേയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാരംഭഘട്ടത്തിൽ 5 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് ചേരാം. തുടർന്ന് എൽ.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ബാച്ചുകളും ആരംഭിക്കുന്നതാണ്. പദ്ധതിയിൽ അംഗമാകാൻ https://chat.whatsapp.com/DGsY81xnQJKBXuQT7Z3ILx എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.