വിതുര: എ.ഐ.വൈ.എഫ് വിതുര മണലി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഠനോത്സവത്തിന്റെ ഭാഗമായി പൊന്നാംചുണ്ട്, ചെറുമണലി മേഖലയിലെ വിദ്യാർത്ഥികളുടെ വീട്ടിലെത്തി പഠനോപകരണങ്ങളും, മധുരവും വിതരണം നടത്തി. സി.പി.ഐ അരുവിക്കരനിയോജകമണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് ഉദ്ഘാടനം ചെയ്തു. വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്, സി.പി.ഐ വിതുര ലോക്കൽകമ്മിറ്റി സെക്രട്ടറി ആർ.കെ. ഷിബു, എ.ഐ.വൈ.എഫ് വിതുര മേഖലാസെക്രട്ടറി സന്തോഷ് വിതുര, ബ്രാഞ്ച് സെക്രട്ടറി ഷീജു, യൂണിറ്റ് സെക്രട്ടറി രതീഷ് എന്നിവർ പങ്കെടുത്തു.