കൊച്ചി: സംസ്ഥാനത്തെ ഓക്സിജൻ വിതരണം ഉയർന്ന തോതിലേയ്ക്ക് എത്തിയതായി പെസോ (പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ). കഴിഞ്ഞ 8 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പെസോയുടെ നേതൃത്വത്തിൽ വിതരണം ചെയ്തത് 257 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ ആണ്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ കേരളത്തിലെ ആശുപത്രികൾ 215 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനാണ് വാങ്ങിയിട്ടുള്ളത്.
രാജ്യത്ത് ഓക്സിജൻ വിതരണത്തിലെ ഏറ്റവും വലിയ പ്രതിസന്ധി സിലണ്ടറുകളുടെ ക്ഷമമമായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ വലിയ തോതിൽ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതു മുന്നിൽക്കണ്ട് പെസോയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ല കലക്ടർമാരുമായും യോഗം ചേരുകയും വിവിധ ജില്ലകളിലായി ഉണ്ടായിരുന്ന ഓക്സിജൻ, ഇനേർട്ട് ഗ്യാസ്, നൈട്രജൻ, ഇൻഡസ്ട്രീയൽ ഓക്സിജൻ സിലിണ്ടറുകൾ പിടിച്ചെടുക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി 6429 സിലിണ്ടർകൂടി ലഭ്യമായി.
കൂടാതെ ഓക്സിജൻ ലഭ്യത കൂട്ടുന്നതിനായി പാലക്കാട് ജില്ലയിലെ ഓക്സിലിയം പ്രോക്ട് എൽ.എൽ.പി പ്ലാന്റും തിരുവനന്തപുരം വെളിയിലെ പീന്യ പ്ലാന്റും മലപ്പുറം മറക്കര പഞ്ചായത്തിലെ എ.എസ്.യു പ്ലാന്റും ഏറ്റെടുത്തു.
ആരോഗ്യവകുപ്പിന്റെ നിരന്തരമായ ഇടപെടലുകളുടെ ഭാഗമായാണ് സംസ്ഥാനത്ത് ഇത്രയും വേഗത്തിൽ ഓക്സിജൻ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിച്ചത്. കെ.എം.എസ്.സി ജനറൽ മാനേജർ ഡോ.ദിലീപ് എല്ലാദിവസവും മുടങ്ങാതെ രോഗികളുടെ വിവരങ്ങളും ഓക്സിജൻ ആവശ്യമുള്ള ആശുപത്രികളുടെ വിവരങ്ങളും നൽകിയിരുന്നു. ഓക്സിജൻ വിതരണത്തിന് എത്തിയ ട്രക്ക് ഡ്രൈവർമാർ. കൂടാതെ വിവിധ പ്ലാന്റുകൾ ഇവരുടെയെല്ലാം പരിശ്രമമാണ് ഇതിനു പിന്നിൽ.ഡോ.ആർ. വേണുഗോപാൽ
മെഡിക്കൽ ഓക്സിജൻ മോണിറ്ററിംഗ് നോഡൽ ഓഫിസർ, കേരള, ലക്ഷദ്വീപ്