തിരുവനന്തപുരം:കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കിടക്കകൾ ലഭ്യമാക്കുന്നതിനായി പുതിയ ഡൊമിസിലിയറി കെയർ സെന്ററും (ഡി.സി.സി) സി.എഫ്.എൽ.ടി.സിയും ഏറ്റെടുത്തതായി കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു. നെയ്യാറ്റിൻകര താലൂക്കിൽ ഏറ്റെടുത്ത ഡി.സി.സിയിൽ 50 പേർക്കുള്ള കിടക്ക സൗകര്യമുണ്ട്.തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ജനറൽ ആശുപത്രിയിലെ മെഡിക്കൽ കോളേജ് ബ്ലോക്കിൽ സജ്ജമാക്കിയ സി.എഫ്.എൽ.ടി.സിയിൽ 120 പേർക്കുള്ള കിടക്കകളുണ്ട്.