stalina

വിതുര: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തൊളിക്കോട് ചായം ചാരുപാറ റോഡരികത്ത് വീട്ടിൽ ബിജുമോന്റെ ഭാര്യ സ്റ്റാലിന (39) ആണ് മരിച്ചത്. മൂന്നാഴ്ചയായി തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ മാസം 7 ന് നടന്ന പരിശോധനയിലാണ് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്.തുടർന്ന് ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.രോഗം മൂർച്ഛിച്ചതോടെ 20 ദിവസമായി ഐ.സി.യുവിലായിരുന്നു.

മരിച്ച സ്റ്റാലിനയുടെ ബന്ധുവും അയൽവാസിയുമായ ചാരുപാറ സ്വദേശി രാജേന്ദ്രൻ കഴിഞ്ഞയാഴ്ച കൊവിഡ് ബാധിച്ച് മരണമടഞ്ഞിരുന്നു.

വിദ്യാർഥിനികളായ ആമിയും അയ്നിയുമാണ് സ്റ്റാലിനയുടെ മക്കൾ.