ചിറയിൻകീഴ് :ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് അഴൂർ പഞ്ചായത്തിൽ സായാഹ്ന ഭക്ഷണ വിതരണത്തിനായി സായാഹ്ന കിച്ചൺ ആരംഭിച്ചു.ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പഞ്ചായത്ത് അംഗം കെ.ഓമനയ്ക്ക് ഭക്ഷണപ്പൊതി കൈമാറി ഉദ്ഘാടനം നിർവഹിച്ചു.കോൺഗ്രസ് അഴൂർ മണ്ഡലം പ്രസിഡന്റ് ബിജുശ്രീധർ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് നേതാക്കളായ ബി.എസ്.അനൂപ്,കൊയ്തൂർകോണം സുന്ദരൻ, വി.കെ.ശശിധരൻ,നസിയാ സുധീർ,അഴൂർ വിജയൻ,മാടൻവിള നൗഷാദ്,എസ്.ജി.അനിൽകുമാർ,ബിനോയ്. എസ്.ചന്ദ്രൻ,രഞ്ജിത്ത് പെരുങ്ങുഴി തുടങ്ങിയവർ പങ്കെടുത്തു.