തിരുവനന്തപുരം: തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനുള്ള ഏകാംഗ കമ്മിറ്റി റിട്ട. ജഡ്ജ് അഭയ് മനോഹർ സപ്രെയുടെ അടുത്ത സിറ്റിംഗ് ജൂൺ 14ന് നടക്കും. കുമളി ഹോളിഡേ റിസോർട്ടിലാണ് സിറ്റിംഗ്. നിലവിലുള്ളതും ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസ് സെക്രട്ടറിക്ക് മുൻപാകെ മേയ് 30 വരെ സമർപ്പിക്കപ്പെട്ടതുമായ ക്ലെയിമുകളിലാണ് തീരുമാനം എടുക്കുക.