mla

തിരുവനന്തപുരം: ദേവികുളത്തു നിന്ന് തിരഞ്ഞെടുക്കപ്പെട്ട എ. രാജ ഇന്നലെ വീണ്ടും എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചേംബറിലായിരുന്നു തമിഴിലുള്ള സത്യപ്രതിജ്ഞ. ആദ്യ സത്യപ്രതിജ്ഞയിൽ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് വിവർത്തനം ചെയ്‌തതിലെ പിഴവായിരുന്നു ഇത്. 26ന് ഇക്കാര്യം റിപ്പോർട്ട് ചെയ്ത കേരളകൗമുദി, ചട്ടലംഘനം ചൂണ്ടിക്കാണിച്ചിരുന്നു. വാർത്ത വായിച്ച സ്പീക്കർ എം.ബി. രാജേഷ് നിയമസഭാ സെക്രട്ടേറിയറ്റിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കേരളകൗമുദി വാർത്ത ശരിവച്ച് നിയമവകുപ്പ് ചൊവ്വാഴ്ച റിപ്പോർട്ട് നൽകി. സഗൗരവത്തിന് തുല്യമായി 'ഉള്ളാർന്ത്' എന്ന തമിഴ്പദം നിയമവകുപ്പ് എഴുതിച്ചേർത്ത പ്രതിജ്ഞയാണ് ഇന്നലെ രാജ ചൊല്ലിയത്.

 രാ​ജയ്‌ക്ക് പിഴ 2500​ ​രൂ​പ​

​ക്ര​മ​പ്ര​കാ​രം​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യാ​തെ​ ​അ​ഞ്ച് ​ദി​വ​സം​ ​സ​ഭ​യി​ലി​രു​ന്ന എ.​ ​രാ​ജ​ ​പി​ഴ​ ​ഒ​ടു​ക്കേ​ണ്ടി ​വ​രും. ഭ​ര​ണ​ഘ​ട​ന​യു​ടെ​ 193-ാം​ ​അ​നു​ച്ഛേ​ദ​പ്ര​കാ​രം​ ​പിഴ​ ​നി​ർ​ബ​ന്ധ​മാ​ണ്.​ ​ദി​വ​സം​ 500​ ​രൂ​പ​ ​വ​ച്ച് ​ആ​കെ​ 2500​ ​രൂ​പ​ ഒ​ടു​ക്കേ​ണ്ടി ​വ​രും.​ ​ത​ന്റേ​ത​ല്ലാ​ത്ത​ ​കു​റ്റത്തി​ന് ​എം.​എ​ൽ.​എ​യ്‌ക്ക് ​പി​ഴ​യൊ​ടു​ക്കേ​ണ്ടി ​വ​രു​ന്ന​ ​ആ​ദ്യ​ ​സം​ഭ​വ​മാ​യി​ നി​യ​മ​സ​ഭ​യു​ടെ​ ​ച​രി​ത്ര​ത്തി​ൽ​ ​ഇ​ത് ​മാ​റും.​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​നാ​ണ് ​ക്ര​മ​പ്ര​ശ്ന​ത്തി​ലൂ​ടെ​ ​എം.​എ​ൽ.​എ​ ​ക്ര​മ​പ്ര​കാ​രം​ ​സ​ത്യ​പ്ര​തി​ജ്ഞ​യെ​ടു​ക്കാ​തെ​ ​അ​ഞ്ച് ​ദി​വ​സം​ ​തു​ട​ർ​ന്ന​ ​വി​ഷ​യം​ ​​ഇ​ന്ന​ലെ​ ​സ​ഭ​യു​ടെ​ ​ശ്ര​ദ്ധ​യി​ലെ​ത്തി​ച്ച​ത്.​ ​അ​ദ്ദേ​ഹം​ ​സ്പീ​ക്ക​റോ​ട് ​റൂ​ളിം​ഗ് ​ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. പ​രി​ഭാ​ഷ​യി​ൽ​ ​പി​ഴ​വ് ​വ​രു​ത്തി​യ​ ​നി​യ​മ​വ​കു​പ്പി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​ ​നി​ന്ന് ​എം.​എ​ൽ.​എ​ ​ഒ​ടു​ക്കേ​ണ്ട​ ​പി​ഴ​ ​ഈ​ടാ​ക്കു​മോ​യെ​ന്ന​ ​ചോ​ദ്യ​വു​മു​യ​രു​ന്നു​ണ്ട്.

 ഉമേഷ് ചള്ളിയിലിന് 41,​500 രൂപ പിഴ

2001​ ​ജൂ​ണി​ൽ​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ ​നാ​മ​ത്തി​ൽ​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്ത​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​അം​ഗ​മാ​യി​രു​ന്ന​ ​ഉ​മേ​ഷ് ​ച​ള്ളി​യി​ൽ,​ ​അ​ത് ​ച​ട്ട​വി​രു​ദ്ധ​മെ​ന്ന് ​ക​ണ്ടെ​ത്തി​യ​തി​നാ​ൽ​ ​പി​ഴ​യൊ​ടു​ക്കേ​ണ്ടി​ ​വ​ന്നി​രു​ന്നു.​ ​ര​മേ​ശ​ൻ​ ​പാ​ലാ​യി​ൽ​ ​എ​ന്ന​യാ​ളാ​ണ് ​ഉ​മേ​ഷി​ന്റെ​ ​സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കെ​തി​രെ​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.

വി​ധി​ ​വ​രു​മ്പോ​ഴേ​ക്കും​ 83​ ​ദി​വ​സം​ ​സ​ഭാ​സ​മ്മേ​ള​ന​ത്തി​ൽ​ ​ഉ​മേ​ഷ് ​സം​ബ​ന്ധി​ച്ചി​രു​ന്നു.​ ​ഈ​ ​ദി​വ​സ​ത്തെ​ ​തു​ക ക​ണ​ക്കാ​ക്കി​ 41,500​ ​രൂ​പ​ ​അ​ദ്ദേ​ഹം​ ​പി​ഴ​യ​ട​ച്ചു. വി​ധി​ക്കെ​തി​രെ​ ​അ​ദ്ദേ​ഹം​ ​സു​പ്രീം​കോ​ട​തി​യെ​ ​സ​മീ​പി​ച്ചെ​ങ്കി​ലും​ ഹൈ​ക്കോ​ട​തി​ ​വി​ധി​ ​ശ​രി​വ​യ്ക്കു​ക​യാ​യിരുന്നു.
1960​ ​മാ​ർ​ച്ച് 12​നാ​ണ് ​ക്ര​മ​പ്ര​കാ​ര​മ​ല്ലാ​ത്ത​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ആ​ദ്യം നടന്നത്. അ​ന്ന് ​ആ​ർ.​ ​സു​ഗ​ത​ൻ​ ​ജ​ന​ങ്ങ​ളെ​ ​സാ​ക്ഷി​നി​റു​ത്തി​ ​ദൃ​ഢ​പ്ര​തി​ജ്ഞ​ ​ചെ​യ്യു​ന്നു​വെ​ന്ന് ​സ​ത്യ​വാ​ച​കം​ ​ചൊ​ല്ലി​യ​ത് ​ക്ര​മ​പ്ര​കാ​ര​മ​ല്ലെ​ന്ന് ​നി​യ​മ​മ​ന്ത്രി​യാ​യി​രു​ന്ന​ ​പി.​ടി.​ ​ചാ​ക്കോ ചൂ​ണ്ടി​ക്കാ​ട്ടി. തുടർന്ന് ​അ​ന്നു​ത​ന്നെ​ ​സു​ഗ​ത​ൻ ​വീ​ണ്ടും​ ​സ​ത്യ​പ്ര​തി​ജ്ഞ ചെയ്തു.