secratariat

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിൻെറ പരാജയം സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനകളെയും ഉലയ്ക്കുന്നു. കോൺഗ്രസ് സംഘടനയിലുള്ള പലരും ഇടതുപക്ഷ സംഘടനയിൽ ചേരാനുള്ള നീക്കത്തിലാണ്. ഭരണപക്ഷ യൂണിയനിൽ നിന്ന് സ്ഥലം മാറ്റം അടക്കമുള്ള പ്രതികാര നടപടികളുണ്ടാകുമോ എന്ന ഭയപ്പാടിലാണ് പലരും.

കേരള ഫിനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷനിൽ എ, എെ ഗ്രൂപ്പ് തിരിവ് ശക്തമായി. എ വിഭാഗത്തോട് കൂറ് പുലർത്തുന്ന അസോസിയേഷനിലെ കുറച്ചു പേർ ചേർന്ന് കേരള ഫിനാൻസ് സെക്രട്ടേറിയറ്റ് എംപ്ളോയീസ് കോൺഗ്രസ് എന്ന സംഘടനയ്ക്ക് രൂപം നൽകി.
നിയമ വകുപ്പിലെ പ്രതിപക്ഷ സംഘടനയായ ലോ സെക്രട്ടേറിയറ്റ് അസോസിയേഷനിലെ പകുതിയോളം പേർ പുതിയ സംഘടന രൂപീകരിക്കാൻ ഒരുങ്ങുകയാണ്. 58 പേരായിരുന്നു ഇതിലുണ്ടായിരുന്നത്. 8 പേർ വിരമിച്ചതോടെ ശേഷിക്കുന്നത് 50 പേരാണ്. കഴിഞ്ഞ നാല് വർഷമായി സംഘടനാ സമ്മേളനമോ കണക്ക് അവതരണമോ ഇല്ലെന്നതാണ് ഭിന്നിപ്പിന് കാരണമായി എെ ഗ്രൂപ്പിൽ പെട്ടവർ പറയുന്നത്.

നിയമസഭയിലെ ലെജിസ്ലേച്ചർ അസോസിയേഷനും ഭിന്നിപ്പിൻെറ വക്കിലാണ്.

തിരുവനന്തപുരം നഗരസഭയിൽ കോൺഗ്രസ് അനുകൂല സംഘടനയായ കേരള മുനിസിപ്പൽ സ്റ്റാഫ് അസോസിയേഷനിലെ 27 പേരിൽ 25 പേരും കഴിഞ്ഞ ദിവസം ഇടതുപക്ഷ സംഘടനയിൽ ചേർന്നിരുന്നു.