പോത്തൻകോട്: കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും വീടുകളിൽ മുടങ്ങാതെ ഭക്ഷണമെത്തിക്കുന്ന വാവറമ്പലത്തെ കമ്മ്യൂണിറ്റി കിച്ചൺ മാതൃകയാകുന്നു.സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കള പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ 600ലധികം കുടുംബങ്ങൾക്ക് സന്നദ്ധപ്രവർത്തകർ ഭക്ഷണം വീട്ടിലെത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി ജി.ആർ.അനിൽ കിച്ചൺ സന്ദർശിച്ച് പ്രവർത്തകരെ അനുമോദിച്ചു. ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം ജനറൽ സെക്രട്ടറി വാവറമ്പലം സുരേന്ദ്രൻ, ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ ആർ.അനിൽകുമാർ, എം.എ.ഷുക്കൂർ, എസ്.ലാൽകുമാർ, ടി.തുളസീധരൻ, ആർ.സജീഷ് കുമാർ, സുധീഷ്, സുനിൽകുമാർ, വാമദേവൻ, സജൻലാൽ, എ.കെ.എം.ഹാഷിം, അജയഘോഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ അഭിൻദാസ്, ഷാഹിദ ബീവി, നയന വി.ബി എന്നിവർ പങ്കെടുത്തു.