covd-vakkom

വക്കം: കൊവിഡ് രോഗികൾ വർദ്ധിക്കുന്ന വക്കം ഗ്രാമപഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് സി. പി.ഐ (എം) വക്കം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്താഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം സി.പി.ഐ ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. രാമു ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സർക്കാർ നിർദ്ദേശം പാലിച്ച് പട്ടിണിക്കാർക്കു കൂടി ഭക്ഷണമെത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്. വേണുജി, പാർട്ടി ഏര്യാസെക്രട്ടറി അഡ്വ. എസ്. ലെനിൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, ഡി. അജയകുമാർ, ലോക്കൽ കമ്മറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ലോക്കൽ കമ്മറ്റിയംഗങ്ങളായ ആർ. സോമനാഥൻ, ജെ. സലിം, കെ. അനിരുദ്ധൻ, എസ്. പ്രകാശ്, കെ. പ്രഭകുമാർ, എം.നൗഷാദ്, എ.ആർ.റസൽ, എം. സുശീല, വി. വീരബാഹു, ബ്രാഞ്ച് സെക്രട്ടറിമാരായ ന്യൂട്ടൻ അക്ബർ, പി. ജോസ്, ദിലീപ്, സുരേഷ് ചന്ദ്രബാബു, ടി. ഷാജു, ഡി.വൈ.എഫ്.ഐ നേതാക്കളായ എസ്. സജീവ്, എം. കിഷോർ, ബി. നിഷാൻ, വീണ വിശ്വനാഥൻ, മഹിളാ അസോസിയേഷൻ ഭാരവാഹികളായ മാജിത, രജനി, ഷജീല വഹാബ്, ശ്രീജിത്ത്, അനസ് തുടങ്ങിയവർ പങ്കെടുത്തു.