മുടപുരം:മുടപുരം ഗവൺമെന്റ് യു.പി.സ്കൂളിലെ പ്രവേശനോത്സവം കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണീ വെർച്യുൽ പ്ലേറ്റ്ഫോമിലൂടെ ഉദ്‌ഘാടനം ചെയ്തു.എസ്.എം.സി.വൈസ് ചെയർപേഴ്സൺ ഷിൻസി അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് കെ.എസ്.വിജയകുമാരി സ്വാഗതം പറഞ്ഞു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്,ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിത,ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പവനചന്ദ്രൻ,എസ്.എം.സി.ഭാരവാഹികളായ ഡി.ബാബുരാജ്,ബി.എസ്.സജിതൻ അദ്ധ്യാപകരായ ബീന,രാകേന്ദു ,ഹിമ ആർ.നായർ തുടങ്ങിയവർ സംസാരിച്ചു.