തിരുവനന്തപുരം: അപായ സൂചന നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ടിരുന്ന ആർ.സി.സിയിലെ ലിഫ്റ്റിൽ കയറിയ യുവതിക്ക് ലിഫ്റ്റ് തകർന്ന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ആർ.സി.സി ഡയറക്ടർ നാലാഴ്ചയ്‌ക്കകം വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് വ്യക്തമാക്കി.

അമ്മയെ പരിചരിക്കാനെത്തിയ പത്തനാപുരം കുണ്ടയം സ്വദേശിനി നദീറ മേയ് 15ന് പുലർച്ചെ തുറന്നിട്ടിരുന്ന ലിഫ്റ്റിൽ കയറാൻ ശ്രമിക്കവെയാണ് മൂന്നാമത്തെ ലെവലിൽ നിന്നും ഒന്നാമത്തെ ലെവലിലേക്ക് പതിച്ചതെന്ന് പരാതിയിൽ പറയുന്നു.